വിമാനത്താവളത്തിലെ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധം, കമ്പനികൾക്ക് നിർദ്ദേശം, എല്ലാവർക്കും ബാധകമെന്ന് കുവൈത്ത് ഡിജിസിഎ

Published : Aug 20, 2025, 10:46 AM IST
Kuwait Airport

Synopsis

മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഉൾപ്പെടും. 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഡിജിസിഎ സമഗ്രമായ വൈദ്യപരിശോധന നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിസിഎ നൽകിയ ലൈസൻസുകൾ കൈവശമുള്ള എല്ലാ ജീവനക്കാർക്കും ഈ പരിശോധന ബാധകമാണ്.

ഇതില്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഈ മാസം തന്നെ അംഗീകൃത മെഡിക്കൽ അതോറിറ്റി മുഖേന പരിശോധനകൾ നടത്തണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു. സെപ്തംബർ നാലിനോ അതിനുമുമ്പോ ഈ ആവശ്യകതകൾ പാലിച്ചതിന്‍റെ തെളിവുകൾ അതായത് പരിശോധനാ ഫലങ്ങളുടെ പകർപ്പുകളോ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുകളോ നൽകണമെന്ന് ഡിജിസിഎ വ്യക്തമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ ഒരു കമ്പനി ഡിജിസിഎ നൽകിയ സാങ്കേതിക ലൈസൻസുകൾ കൈവശമുള്ള ജീവനക്കാരോട് തിങ്കളാഴ്ച മുതൽ പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് വിസമ്മതിക്കുന്ന ജീവനക്കാരുടെ വിസമ്മതം ലഹരി പരിശോധനയുടെ പോസിറ്റീവ് ഫലമായി കണക്കാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ