Drug Dealers Arrested : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഏഷ്യക്കാര്‍ പിടിയില്‍

Published : Dec 26, 2021, 02:51 PM IST
Drug Dealers Arrested : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഏഷ്യക്കാര്‍ പിടിയില്‍

Synopsis

23നും 30നും ഇടയിലുള്ള ഏഷ്യന്‍ വംശജരായ യുവാക്കളാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ( Ras Al Khaimah)മയക്കുമരുന്ന് വില്‍പ്പനയും പ്രചാരണവും നടത്തിയ  (drug dealers) സംഘം പിടിയില്‍. 67 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം. 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് മാഫിയ പിടിയിലായതെന്ന് റാക് ആന്റി നാര്‍ക്കോട്ടിക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു. 23നും 30നും ഇടയിലുള്ള ഏഷ്യന്‍ വംശജരായ യുവാക്കളാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ചാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.  

റിയാദ്: സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ മായം കലര്‍ത്തിയ ഇന്ധനം വിതരണം ചെയ്‍തയാളിന് ശിക്ഷ വിധിച്ചു. പമ്പ് ഉടമയായ സ്വദേശിക്ക് പിഴ ശിക്ഷയാണ് മക്ക ക്രിമിനല്‍ കോടതി നല്‍കിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഒപ്പം സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടാനും ഉത്തരവില്‍ പറയുന്നു.

അല്‍ നസീം അല്‍ ജദീദ കമ്പനിയുടെ പെട്രോള്‍ പമ്പ് ഉടമയായ സല്‍മാന്‍ ബിന്‍ ആമിര്‍ ബിന്‍ റാശിദ് അല്‍ സ്വാദിഇ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പെട്രോള്‍ പമ്പിന്റെയും ഉടമയുടെയും പേരും വിവരങ്ങളും അവര്‍ ചെയ്‍ത നിയമലംഘനങ്ങളും വിശദീകരിച്ച് ഇയാളുടെ തന്നെ ചെലവില്‍ രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കണം. മായം കലര്‍ത്തിയ ഇന്ധനം അടിച്ച് തകരാറിലായ വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള ചെലവും സ്ഥാപനം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ