Global Industry Award : ജിദ്ദ വിമാനത്താവളത്തിന് ആഗോള വ്യവസായ പുരസ്‌കാരം

Published : Dec 26, 2021, 12:34 PM IST
Global Industry Award : ജിദ്ദ വിമാനത്താവളത്തിന് ആഗോള വ്യവസായ പുരസ്‌കാരം

Synopsis

3,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അല്‍ ഫുര്‍സാന്‍ ലോഞ്ച്, സ്‌കൈ ടീം എയര്‍ലൈന്‍ വിഭാഗത്തിലെ ഏറ്റവും വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു.

ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ(King Abdulaziz International Airport ) എയര്‍ലൈന്‍ ട്രാവല്‍ ലോഞ്ചിന് ആഗോള വ്യവസായ അവാര്‍ഡ്( global industry award). ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ക്കുള്ള അവാര്‍ഡിനാണ് ജിദ്ദ വിമാനത്താവളത്തിലെ അല്‍ ഫുര്‍സാന്‍ ലോഞ്ചിനെ എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്‍ തെരഞ്ഞെടുത്തത്. 

3,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അല്‍ ഫുര്‍സാന്‍ ലോഞ്ച്, സ്‌കൈ ടീം എയര്‍ലൈന്‍ വിഭാഗത്തിലെ ഏറ്റവും വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു. ഒരേസമയം 450 പേര്‍ക്ക് ഇവിടെ സേവനം ലഭിക്കും. ഒരു ദിവസം ഏകദേശം 10,000ത്തിലധികം സഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. റോബോര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാനിറ്റൈസേഷന്‍ സംവിധാനവും ഇവിടെയുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മൂന്ന് മാസത്തിനിടെ മാത്രം 69,500 ഹൗസ്‌ ഡ്രൈവര്‍മാര്‍ക്ക്  ജോലി നഷ്‍ടമായതായി (Lost job) കണക്കുകള്‍. നിലവില്‍ രാജ്യത്ത് ജോലി ചെയ്യുന്ന 32.9 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളില്‍ (Domestic help) പകുതിയോളം പേരും ഹൗസ്‌ ഡ്രൈവര്‍മാരാണ് (House drivers). ഈ വര്‍ഷത്തെ മൂന്നാം പാദാവാസാനത്തിലെ കണക്കുകള്‍ പ്രകാരം ആകെ 17.5 ലക്ഷത്തോളം ഹൗസ്‌ ഡ്രൈവര്‍മാരാണ് രാജ്യത്തുള്ളത്.

രണ്ടാം പാദവര്‍ഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ 69,500ല്‍പരം ഹൗസ്‌ ഡ്രൈവര്‍മാര്‍ക്ക് മൂന്ന് മാസത്തിനിടെ ജോലി നഷ്‍ടമായിട്ടുണ്ട്. നിലവില്‍ പതിനേഴര ലക്ഷത്തോളം ഹൗസ്‌ ഡ്രൈവര്‍മാരുള്ളതില്‍ ആകെ 145 പേരാണ് വനിതകളുള്ളത്. ഗാര്‍ഹിക തൊഴിലാളികളില്‍ 25,241 പേര്‍ വാച്ച്‍മാനായും 2488 പേര്‍ ഹൗസ്‌ മാനേജര്‍മാരായും ജോലി ചെയ്യുന്നുണ്ട്. വാച്ച്‍മാന്‍മാരില്‍ 12 പേരും ഹൗസ്‌ മാനേജര്‍മാരില്‍ 1100 പേരുമാണ് സ്‍ത്രീകള്‍.

സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം അടുത്ത വര്‍ഷം മുതല്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമാക്കും. സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി തന്നെ കരാറുകളെ ഇന്‍ഷുറന്‍സ് പോളികളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിനുള്ള സംവിധാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ