ഒമാനിലേക്ക് സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

Published : Jun 09, 2022, 06:42 PM ISTUpdated : Jun 09, 2022, 07:58 PM IST
ഒമാനിലേക്ക് സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

Synopsis

ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ തീരസംരക്ഷണ സേനയാണ് ഖാട്ട് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ബോട്ടും പിടിച്ചെടുത്തു.

മസ്‌കറ്റ്: ഒമാനിലേക്ക് സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തു. 1,995 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ തീരസംരക്ഷണ സേനയാണ് ഖാട്ട് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ബോട്ടും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

പ്രവാചക നിന്ദ: ഇന്ത്യന്‍ അംബാസഡറോട് പ്രതിഷേധം അറിയിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം
 

മസ്‍കറ്റ്: ഒമാനില്‍ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മോഷ്‍ടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്‍ത സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ സഹായത്തോടെ  ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാത്. അറസ്റ്റിലായ എല്ലാവരും അറബ് വംശജരാണെന്നാണ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ വ്യോമസേനയുടെ തെരച്ചിലില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് സംഭവം. പല സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്‍ടിച്ചവരാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ ഏത് രാജ്യക്കാരാണെന്നതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ പ്രവാസികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന