
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.
ഒരു സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍, രണ്ട് സിറിയന്‍ സ്വദേശികള്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവരുള്‍പ്പെടെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 27 കിലോഗ്രാം ഹാഷിഷും കഞ്ചാവും 200 ലഹരി ഗുളികകള്‍, 15 കിലോ ലഹരി പദാര്‍ത്ഥങ്ങള്‍, 34 കുപ്പി മദ്യം, ലൈസന്‍സില്ലാത്ത തോക്കുകൾ വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂൺ മുതൽ ആരംഭിക്കും
മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം വില്‍പ്പന നടത്തിയ ചെയ്ത ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജലീബ് അല്‍ ഷുയൂഖ് മേഖലയില്‍ മദ്യനിര്‍മ്മാണശാല നടത്തുകയായിരുന്നു ഇവരില്‍ ആറുപേര്‍.
പരിശോധനാ ക്യാമ്പയിനിടെ 42 കുപ്പി പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും ഇത് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണവുമായി മറ്റൊരാളെയും പിടികൂടി. മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ