
ജിദ്ദ: നാരങ്ങയില്‍ ഒളിപ്പിച്ച് ജിദ്ദ തുറമുഖം വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. 3.3 ദശലക്ഷം ആംഫെറ്റാമൈന്‍ ലഹരിമരുന്ന് ഗുളികകള്‍ പിടികൂടിയതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടേറ്റ് ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിസിറ്റ് വിസയിലെത്തിയ ജോര്‍ദാന്‍, സിറിയ സ്വദേശികളെ അറസ്റ്റ് ചെയ്തു. 3,320,000 ലഹിമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. നാരങ്ങ തോടുകള്‍ പൊളിച്ചപ്പോള്‍ അതിനകത്ത് പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റിയാദ്: വീട്ടില്‍ വെച്ച് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ യെമന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. സലേഹ് അബ്ദുള്ള എന്നയാളുടെ വധശിക്ഷയണ് നടപ്പാക്കിയത്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം ഉണ്ടായത്. ഷരൂര ടൗണിലെ വീട്ടില്‍ വെച്ച് തുണിയിടുന്ന ഹാങ്ങര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം കത്തി കൊണ്ട് കുത്തി മരണം ഉറപ്പാക്കുകയും തല വെട്ടി മാറ്റുകയും ചെയ്തതായി ഓകാസ് ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ഇയാള്‍ രണ്ട് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള നാല് മക്കളെയും കൊലപ്പെടുത്തി. ഇതില്‍ ഒരു കുട്ടി മുന്‍ ഭാര്യയില്‍ ജനിച്ചതാണ്. കൊലപാതകത്തിന് ശേഷം അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഒരുസ്ഥലത്ത് എത്തിച്ച സേഷം ഇയാള്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജീവിതത്തിലെ സമ്മര്‍ദ്ദം മൂലമാണ് കൊല നടത്തിയതെന്നും പശ്ചാത്തപിക്കുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദിയുടെ തെക്ക് പടിഞ്ഞാറുള്ള നജ്‌റാനില്‍ ബുധനാഴ്ചയാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam