
ദമ്മാം: സൗദി അറേബ്യയില്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. ദമ്മാം കിങ് അബ്ദുല്‍ അസീസ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 3,766,028 ക്യാപ്റ്റഗണ്‍ ഗുളികകളാണ് സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്.
അത്യാധുനിക സുരക്ഷാ പരിശോധനാ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഇരുമ്പ് ദണ്ഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ലഹരി വസ്തുക്കള്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്ട്രോള് യൂണിറ്റിന്റെ സഹകരണത്തോടെ കണ്ടുകെട്ടി. ചരക്കുകള്‍ സ്വീകരിക്കാനെത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ 00966114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ ബന്ധപ്പെട്ട് ശരിയായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് അതോറിറ്റി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി സുരക്ഷാ സേനകള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി സുരക്ഷാ സേന ബുധനാഴ്ച അറിയിച്ചു.
ഓപ്പറേഷനില്‍ പല തരത്തിലുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി അതിര്‍ത്തി സുരക്ഷാസേന ജനറല്‍ ഡയറക്ടറേറ്റ് കേണല്‍ മിസ്ഫിര്‍ അല്‍ ഖാരിനി പറഞ്ഞു. ജിസാന്‍, നജ്റാന്, അസീര്‍, അല്‍ ജവാഫ്, തബൂക്ക് എന്നിവിടങ്ങളിലെ ലാന്‍ഡ് ആന്‍ഡ് സീ പട്രോള്‍സ് സംഘം നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന്റെ വീഡിയോ സൗദി അതിര്‍ത്തി സുരക്ഷാസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
വിവിധ രാജ്യക്കാരായ 120 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇതില്‍ 40 പേര് സൗദി പൗരന്മാരാണ്. ബാക്കിയുള്ള 80 പേര് യെമന്‍, എത്യോപ്യ, ഈജിപ്ത്, ജോര്‍ദാന്‍, സൊമാലിയ, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പിടിയിലായവര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചകായി കേണല്‍ അല്‍ ഖാരിനി പറഞ്ഞു. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam