
റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താനെത്തിയ മയക്കുമരുന്ന് ശേഖരം പിടികൂടി. നാലര മില്യണ്‍ വരുന്ന ആംഫിറ്റാമിന്‍ ഗുളികകളടങ്ങിയ മയക്കുമരുന്നുകളാണ് പിടികൂടിയത്. ഫ്രൂട്ട്സ് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍സാണ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് ദൗത്യം വിജിയിപ്പിച്ചെടുത്തത്.
ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ആപ്പിളുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. ജിദ്ദ തുറമുഖത്തെത്തിയ കണ്ടെയ്‌നറിലാണ് മയക്കു മരുന്ന് ശേഖരം ഒളിപ്പിച്ചു കടത്തിയത്. നാലര ദശലക്ഷത്തോളം വരുന്ന ആംഫിറ്റാമിന്‍ ഗുളികകള്‍ അടങ്ങുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കളെന്ന് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ നജ്ദി വിശദീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും വക്താവ് വ്യക്തമാക്കി. അടുത്തിടെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരങ്ങളെ ഫലപ്രദമായി സുരക്ഷാ വിഭാഗങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെയും വിദേശ രാജ്യങ്ങളുടെയും സഹകരണമാണ് ഇതിന് സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam