
റിയാദ്: അറിയപ്പെടുന്ന പ്രവാസി ഗായകനും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ സംഗീതാധ്യാപകനുമായ എറണാകുളം പാനായിക്കുളം ആലങ്ങാട് സ്വദേശി വാഴപ്പിള്ളി അബ്ദുല്‍ അഹദ് (54) നിര്യാതനായി. റിയാദ് കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. വലിയ ശിഷ്യ സമ്പത്തുള്ള സംഗീതാധ്യാപകനാണ്.
നാട്ടിലും സംഗീത ട്രൂപ്പുകളില്‍ അംഗമാണ്. റിട്ടയേര്‍ഡ് അധ്യാപകരായ അബ്ദുറഹ്മാന്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ വഹീദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക. മകന്‍ സിയാദ് റിയാദില്‍ ജോലി ചെയ്യുന്നു. മറ്റുമക്കളായ സഹ്റ, സീബ നാട്ടില്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam