അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക നിര്‍ദേശം

Published : Jun 23, 2022, 05:08 PM ISTUpdated : Jun 23, 2022, 09:24 PM IST
അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക നിര്‍ദേശം

Synopsis

ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി  214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. 

ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യത

വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്്. അവധിക്കാല തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

  • യാത്ര പോകുന്ന സ്ഥലത്തെ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളെപ്പറ്റി യാത്രക്കാര്‍ അറിഞ്ഞിരിക്കണം. യാത്രയ്ക്ക് ആവശ്യമായ സാധുതയുള്ള എല്ലാ രേഖകളും കൈവശം ഉണ്ടെന്ന് വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ ഉറപ്പുവരുത്തണം.
  • കുടുംബത്തോടും 12 വയസ്സിന് മുകളിലുള്ള കുട്ടികളോടും ഒപ്പം യാത്ര ചെയ്യുന്നവര്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റ്‌സ് സംവിധാനം ഉപയോഗപ്പെടുത്തുക.
  • ടെര്‍മിനല്‍ ഒന്നില്‍ നിന്നും യാത്ര പുറപ്പെടുന്നവര്‍ ആണെങ്കില്‍ നിശ്ചിത സ്ഥലത്ത് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തുക. ലഭ്യമായ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ പ്രയോജനപ്പെടുത്തുക.
  • ടെര്‍മിനല്‍ മൂന്നില്‍ നിന്ന് പുറപ്പെടുന്നവര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സൗകര്യപ്രദമായ ഏര്‍ലി, സെല്‍ഫ് ചെക് ഇന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താം.
  • വീട്ടില്‍ തന്നെ ലഗേജിന്റെ ഭാരം നോക്കുക, രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കുക, സെക്യൂരിറ്റി പരിശോധനയ്ക്കായി തയ്യാറാകുക.
  • എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ദുബൈ മെട്രോ പ്രയോജനപ്പെടുത്താം. ഈദ് അവധിയില്‍ മെട്രോ സമയം നീട്ടിയിട്ടുണ്ട്. 
  • യാത്രക്കാരുടെ സുഹൃത്തുകളും കുടുംബാംഗങ്ങളും നിശ്ചിത കാര്‍ പാര്‍ക്കിങ് ഏരിയയില്‍ തന്നെ എത്തുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം