
ദുബൈ: യുഎഇ ദേശീയ ദിന അവധിയോട് അനുബന്ധിച്ച് ദുബൈയിലെ വാഹനമോടിക്കുന്നവർക്ക് മൂന്ന് ദിവസം സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ചു. ഈദ് അൽ ഇത്തിഹാദ് അവധിയായ തിങ്കൾ (ഡിസംബർ 1), ചൊവ്വ (ഡിസംബർ 2) ദിവസങ്ങളിലും ഞായറാഴ്ചയും (നവംബർ 30) പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.
ബുധനാഴ്ച (ഡിസംബർ 3) മുതൽ പാർക്കിംഗ് ഫീസ് വീണ്ടും ഈടാക്കി തുടങ്ങുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മൾട്ടി-സ്റ്റോറി കാർ പാർക്കുകളിലും അൽ ഖൈൽ ഗേറ്റ് N-365ലും സൗജന്യ പാർക്കിംഗ് ബാധകമായിരിക്കില്ല.
ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബൈ മെട്രോയുടെ പ്രവർത്തന സമയത്തിലും ആർടിഎ മാറ്റങ്ങൾ പ്രഖ്യാപിച്ചു
ശനി (നവംബർ 29)5 am മുതൽ 1 am വരെ (അടുത്ത ദിവസം)
ഞായർ (നവംബർ 30)8 am മുതൽ 1 am വരെ (അടുത്ത ദിവസം)
തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2)5 am മുതൽ 1 am വരെ (അടുത്ത ദിവസം)
ശനി (നവംബർ 29)6 am മുതൽ 1 am വരെ
ഞായർ (നവംബർ 30)9 am മുതൽ 1 am വരെ
തിങ്കൾ, ചൊവ്വ (ഡിസംബർ 1, 2)6 am മുതൽ 1 am വരെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam