സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാൻ ഈ എമിറേറ്റ്

Published : Nov 25, 2023, 12:48 PM IST
സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാൻ  ഈ എമിറേറ്റ്

Synopsis

ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും അവധി ലഭിക്കും.

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ദുബൈ. എമിറേറ്റില് സ്വകാര്യ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിവക്ക് മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധിയാണ് ദേശീയ ദിനം പ്രമാണിച്ച് ലഭിക്കുക. 

ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും അവധി ലഭിക്കും. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ ഖേല നിയന്ത്രിക്കുന്ന വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് (കെഎച്ച്ഡിഎ) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇ്ക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വിദൂരപഠനമായിരിക്കുമെന്നും അറിയിച്ചു. ഓണ്‍ലൈന്‍ പഠനം ആയതിനാല്‍ വെള്ളിയാഴ്ചയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതില്ല. 

Read Also - മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ

അതേസമയം ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇ അധിക അവധി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന വാരാന്ത്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനം ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും. ഡിസംബര്‍ രണ്ട്-മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ വെള്ളിയാഴ്ചകളില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പകുതി സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. എല്ലാ ജീവനക്കാരും ഡിസംബര്‍ അഞ്ച് മുതല്‍ ഓഫീസുകളില്‍ എത്തി പ്രവര്‍ത്തനം പുനരാരംഭിക്കണം. 

2024ലെ അവധി ദിവസങ്ങളും യുഎഇ അധികൃതർ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും. 

2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ