ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദിയിലെ നിരത്തിൽ

Published : Nov 25, 2023, 10:24 AM IST
ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദിയിലെ നിരത്തിൽ

Synopsis

പൊതുഗതാഗത അതോറിറ്റി സംരംഭം-അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനി

റിയാദ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദി അറേബ്യയിലെ നിരത്തിലിറങ്ങി. അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനിയുമായി സഹകരിച്ച് സൗദി പൊതുഗതാഗത അതോറിറ്റിയാണ് പരീക്ഷണാർഥത്തിൽ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കിയത്. കാർബൺ രഹിത നല്ല അന്തരീക്ഷം സാധ്യമാക്കുന്നതിനുള്ള ‘വിഷൻ 2030’െൻറ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളിലൊന്നാണിതെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഹൈഡ്രജൻ ട്രക്കിന് ഓടുേമ്പാൾ കാർബൺ ഉദ്വമനം ഉണ്ടാവുന്നില്ല.

രാജ്യത്തിെൻറ സുസ്ഥിര വികസന സംരംഭങ്ങൾക്ക് അനുയോജ്യവും ഗതാഗത വികസനത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് ഇത് മുതൽക്കൂട്ടാവുമെന്നും കൂട്ടിച്ചേർത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചരക്കുകൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തതാണ് ട്രക്ക്. 400 കിലോമീറ്ററിൽ കൂടുതൽ ദീർഘദൂര യാത്ര നടത്താൻ തക്ക ഇന്ധന ശേഷിയുണ്ട്. ട്രക്കുകൾ ഓടിക്കുന്നതിനും ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്നതിനും എയർ പ്രൊഡക്റ്റ്സ് ഖുദ്റ എന്ന കമ്പനിയുമായി അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനി സഹകരണ കരാറുണ്ടാക്കിയിട്ടുണ്ട്.

(ഫോട്ടോ: പരീക്ഷണാർഥത്തിൽ സൗദി നിരത്തിലിറക്കിയ ഹൈഡ്രജൻ ട്രക്ക്)

Read Also -  മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ

 ഗാസയിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ 

റിയാദ്: ഗാസയിലെ മാനുഷിക വെടിനിർത്തൽ കരാറിനെ സൗദി സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ. ഇതിനായി ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ബുധനാഴ്ചയാണ് ഖത്തറിൻറെയും ഇൗജിപ്തിെൻറയും ശ്രമഫലമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 150 പലസ്തീനികളെ മോചിപ്പിക്കുന്നതിനും പകരമായി ഗാസയിലെ 50 തടവുകാരെ മോചിപ്പിക്കാനും ഉപരോധിച്ച മേഖലകളിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഇസ്രായേൽ ഭരണകൂടവും ഹമാസും നാല് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചത്.

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നല്‍കിയതിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. നാലു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനും തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ