ദുബായില്‍ സഹപ്രവര്‍ത്തകയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : Aug 08, 2018, 01:40 PM IST
ദുബായില്‍  സഹപ്രവര്‍ത്തകയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍

Synopsis

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ തന്റെ കാറില്‍ വെച്ച് ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിലായി. ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തിരുന്ന 34 വയസുകാരനായ തുണീഷ്യന്‍ പൗരനാണ് പിടിയിലായത്.  ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തതിന് പുറമെ ഫോണിലെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ദുബായ്: ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ തന്റെ കാറില്‍ വെച്ച് ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിലായി. ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തിരുന്ന 34 വയസുകാരനായ തുണീഷ്യന്‍ പൗരനാണ് പിടിയിലായത്.  ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തതിന് പുറമെ ഫോണിലെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഹോട്ടലില്‍ ക്യാഷ്യറായി ജോലി ചെയ്തിരുന്ന 30 വയസുകാരിയാണ് പരാതി നല്‍കിയത്. രാത്രി ഒരു മണിക്ക് ജോലിയിലായിരുന്ന സമയത്ത് പ്രതി യുവതിയെ ഫോണില്‍ വിളിച്ച്, താന്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടെന്നും അവിടേക്ക് ജ്യൂസ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. താന്‍ തിരക്കിലാണെന്നും ഇപ്പോള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും പറഞ്ഞെങ്കിലും നിര്‍ബന്ധിക്കുകയായിരുന്നു. ജ്യൂസുമായി കാറിന് സമീപത്ത് എത്തിയപ്പോള്‍ നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇയാള്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ തിരിച്ചുപോകാനൊരുങ്ങിയ യുവതിയെ ഇയാള്‍ കൈയ്യില്‍ പിടിച്ചുവലിക്കുകയും ഒപ്പം ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 

ഇത് വിസമ്മതിച്ച് ഹോട്ടലിലേക്ക് തിരികെ പോയ യുവതി സൂപ്പര്‍വൈസറോട് പരാതിപ്പെട്ടു. തുടര്‍ന്ന് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ നിരവധി നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോകളും അതിലുണ്ടായിരുന്നുവെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. താന്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന ആരോപണം വിസമ്മതിച്ച പ്രതി, തങ്ങള്‍ ആ സമയത്ത് ഒരുസ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു.  ചില കാര്യങ്ങളുടെ പേരില്‍ തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും ഇയാള്‍ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി