മാസ്‌കില്ല, സാമൂഹിക അകലം പാലിച്ചില്ല; ദുബൈയില്‍ ജിംനേഷ്യം അടച്ചുപൂട്ടി

By Web TeamFirst Published Dec 5, 2020, 3:59 PM IST
Highlights

മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതിനും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതിനുമാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. കൊവിഡ് മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ദുബൈയില്‍ പ്രവര്‍ത്തിച്ച ജിംനേഷ്യം അടച്ചുപൂട്ടിയതായി ദുബൈ ഇക്കണോമി അധികൃതര്‍ അറിയിച്ചു.

മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതിനും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതിനുമാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനും ഉപഭോക്താക്കളുടെയും കമ്പനികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും ദുബൈ ഇക്കണോമി വിഭാഗം അധികൃതര്‍ സ്ഥിരമായി പരിശോധന നടത്തുന്നുണ്ട്. ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലായിടത്തും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 
 

click me!