25 കിലോ സ്വര്‍ണം സമ്മാനം; സീസണിലെ ഏറ്റവും വലിയ നറുക്കെടുപ്പുമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്

By Web TeamFirst Published Dec 15, 2020, 11:03 AM IST
Highlights

500 ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു നറുക്കെടുപ്പ് കൂപ്പണും 500 ദിര്‍ഹത്തിന് വജ്രം, പേള്‍  ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണും ലഭിക്കും. ഡിസംബര്‍ 18 മുതല്‍ 2021 ജനുവരി 30 വരെയുള്ള കാലയളവില്‍ എല്ലാ രണ്ടാം ദിവസവും നാല് വിജയികളെ പ്രഖ്യാപിക്കും. ഇവര്‍ക്ക് 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി ലഭിക്കും. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മെഗാ പ്രൈസിന്റെ അവസാന ദിനമായ ജനുവരി 30ന് ഉപഭോക്താക്കളില്‍ നിന്നും വിജയികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 12 ഭാഗ്യവാന്‍മാര്‍ക്ക് മൂന്ന് കിലോ സ്വര്‍ണം(250 ഗ്രാം വീതം) സമ്മാനമായി നേടാം. 

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ 'നോണ്‍ സ്‌റ്റോപ് വിന്നിങ്' ജുവലറി ക്യാമ്പയിന്‍ പ്രഖ്യാപിച്ച്  മേഖലയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്(ഡിജിജെജി).  26-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച്, ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ(ഡിഎഫ്ആര്‍ഇ) പങ്കാളിത്തത്തോടെയാണ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് സീസണിലെ ഏറ്റവും വലിയ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ദുബൈയിലെ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 17 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവില്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. 

ഇരുന്നൂറിലധികം ഔട്ട്‌ലറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സീസണിലെ ഏറ്റവും വലിയ നറുക്കെടുപ്പില്‍ പങ്കെടുക്കാം. 25 കിലോഗ്രാം സ്വര്‍ണമാണ് ആകെ സമ്മാനമായി നല്‍കുന്നത്. ദുബൈയിലെ ജുവലറി റീട്ടെയില്‍ മേഖലയെയും ആഭരണ വില്‍പ്പനയെയും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊമോഷന് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് തുടക്കമിടുന്നത്. 500 ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു നറുക്കെടുപ്പ് കൂപ്പണും 500 ദിര്‍ഹത്തിന് വജ്രം, പേള്‍  ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണും ലഭിക്കും. ഡിസംബര്‍ 18 മുതല്‍ 2021 ജനുവരി 30 വരെയുള്ള കാലയളവില്‍ എല്ലാ രണ്ടാം ദിവസവും നാല് വിജയികളെ പ്രഖ്യാപിക്കും. ഇവര്‍ക്ക് 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി ലഭിക്കും. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മെഗാ പ്രൈസിന്റെ അവസാന ദിനമായ ജനുവരി 30ന് ഉപഭോക്താക്കളില്‍ നിന്നും വിജയികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 12 ഭാഗ്യവാന്‍മാര്‍ക്ക് മൂന്ന് കിലോ സ്വര്‍ണം(250 ഗ്രാം വീതം) സമ്മാനമായി നേടാം. 

വിവിധ ഔട്ട്‌ലറ്റുകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുറമെ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബി, ടെര്‍മിനല്‍ ഒന്നിലും രണ്ടിലുമുള്ള കോണ്‍കോഴ്‌സ് സി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. 

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണില്‍ ക്യാമ്പയിനിന് തുടക്കമിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്വര്‍ണസമ്മാനങ്ങളിലൂടെ സംതൃപ്തരാക്കുക എന്നതിലും മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് പാരിതോഷികം നല്‍കാനാകില്ലെന്ന് വിശ്വസിക്കുന്നതായും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് ചെയര്‍മാന്‍ താവ്ഹിദ് അബ്ദുള്ള പറഞ്ഞു. ദേര ഗോള്‍ഡ് സൂഖിലെ ടൂറിസ്റ്റുകളെ ബിസിനസിന് പോസിറ്റീവായ ഘടകമായാണ് പരിഗണിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാരേറിയെന്നും ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള മെഗാ നറുക്കെടുപ്പ് പ്രോമോഷന്‍ ആരംഭിക്കുന്നതോടെ ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും തവ്ഹിദ് അബ്ദുള്ള പറഞ്ഞു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് വിജയിക്കാന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുമെന്നും ഫെസ്റ്റിവലിന്റെ മുഖ്യാകര്‍ഷണമാകും ഈ പ്രൊമോഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പുമായി ദീര്‍ഘനാളുകളായുള്ള സഹകരണമാണുള്ളതെന്നും ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ പൊതുവായുള്ള അനുഭവത്തെ മികച്ചതാക്കുന്നതില്‍ ഇവര്‍ വലിയ പങ്ക് വഹിക്കുന്നതായും ഈ വര്‍ഷവും ഇത് പ്രതീക്ഷിക്കുന്നെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹ്മദ് അല്‍ ഖാജ പറഞ്ഞു. ദുബൈ റീട്ടെയില്‍ രംഗത്തും മറ്റ് അനുബന്ധ മേഖലകള്‍ക്കും ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ വളരെയധികം പ്രാധാന്യമുള്ള സമയമാണ്. ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണം പാരിതോഷികമായി നല്‍കുകയും  ആകര്‍ഷകമായ നറുക്കെടുപ്പ് ഒരുക്കി സ്വര്‍ണ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നത് വില്‍പ്പന വര്‍ധിപ്പിക്കും, ഇത് നഗരത്തിലെ റീട്ടെയില്‍ മേഖലയെ ത്വരിതപ്പെടുത്തുകയും ചെയ്യും- അഹ്മദ് അല്‍ ഖാജ വ്യക്തമാക്കി.

വര്‍ഷത്തിലെ ഏറ്റവും സവിശേഷമായ സമയമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റേത്. ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറിയുടെ പ്രൊമോഷനിലടെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ആഭരണ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ സവിശേഷമാകുമെന്ന് ഉറപ്പുണ്ടെന്നും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് മാര്‍ക്കറ്റിങ് വിഭാഗം ബോര്‍ഡ് അംഗവും ചെയര്‍പേഴ്‌സണും, സ്ട്രാറ്റജിക് അലയന്‍സ് ആന്‍ഡ് പാര്‍ടണര്‍ഷിപ്പ് സെക്ടര്‍ ഡിസിറ്റിസിഎം ആന്‍ഡ് എന്റിറ്റീസ് സിഇഒയുമായ എച്ച് ഇ ലൈല സുഹൈല്‍ പറഞ്ഞു. എല്ലാ വര്‍ഷത്തേയും പോലെ, ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ചാലകശക്തിയാകുമെന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ നറുക്കെടുപ്പിലൂടെ റീട്ടെയില്‍ മേഖലയ്ക്ക് ഉണര്‍വേകുമെന്നും എച്ച് ലൈല സുഹൈല്‍ വ്യക്തമാക്കി.

ഷോപ്പിങ്, വിനോദ രംഗത്തെ ലോകോത്തര ഡെസ്റ്റിനേഷനെന്ന ദുബൈയുടെ കീര്‍ത്തി ഉയര്‍ത്തുന്നതിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. 'സിറ്റി ഓഫ് ഗോള്‍ഡ്' എന്ന് ദുബൈ അറിയപ്പെടാന്‍ ഈ സഹകരണം വഴിതെളിച്ചെന്നും ലൈല സുഹൈല്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ക്യാമ്പയിനിലെ ഔദ്യോഗിക 'മിന്റിങ് പാര്‍ട്ണറായി' എമിറേറ്റ്‌സ് ഗോള്‍ഡുമായാണ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് സഹകരിക്കുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന മാളുകള്‍, നറുക്കെടുപ്പ് തീയതികളും സ്ഥലങ്ങളും എന്നിവ അറിയാനായി http://dubaicityofgold.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


 

click me!