
ദുബൈ: ആഭരണ വ്യവസായത്തിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ ദുബൈ ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി), ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ക്യാമ്പയിനിലൂടെ താമസക്കാരുടെ ജീവിതങ്ങളില്‍ കൂടുതല്‍ തിളക്കം കൊണ്ടുവരികയാണ്.
കഴിഞ്ഞ പതിപ്പുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ സീസണിലും ക്യാമ്പയിനില്‍ ദുബൈ ജ്വല്ലറി ഗ്രൂപ്പ് പങ്കാളികളാകുന്നത്. 2022-2023 വര്‍ഷത്തെ ഡിഎസ്എഫ് ക്യാമ്പയിന്‍ 2022 ഡിസംബര്‍ 15ന് ആരംഭിക്കും. 2023 ജനുവരി 29 വരെ ഇത് നീളും. ക്യാമ്പയിനില്‍ പങ്കാളികളാകുന്ന ഏതെങ്കിലും ജ്വല്ലറി ഔട്ട്‌ലറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിനോ അതിന് മുകളിലോ പര്‍ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഡിജെജി നറുക്കെടുപ്പില്‍ പങ്കെടുത്ത് കാല്‍ കിലോ സ്വര്‍ണം വീതം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും നാല് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു. ക്യാമ്പയിന്‍ കാലയളവില്‍ ആകെ 100 ഭാഗ്യശാലികള്‍ക്ക് 25 കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുക.
ലോകത്തിന്റെ ജ്വല്ലറി ഡെസ്റ്റിനേഷനാക്കി ദുബൈയെ മാറ്റുകയാണ് ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ താവ്ഹിദ് അബ്ദുല്ല പറഞ്ഞു. വര്‍ഷത്തിലുടനീളം തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലെയും കേന്ദ്രമായി കാണുന്നത് ഉപഭോക്താക്കളെ ആണെന്നും അവര്‍ക്കായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള നിരവധി ക്യാമ്പയിനുകളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഡിഎസ്എഫ് ക്യാമ്പയിനുമായി വീണ്ടുമെത്തുകയാണ്. ഇത് സമാനതകളിലാതെ, വിജയിക്കാനുള്ള അവസരങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുമെന്ന് ഉറപ്പാണെന്നും റീട്ടെയില്‍ മേഖലയ്ക്കും ഇത് ഉണര്‍വേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡിജെജിയുടെ ഡിഎസ്എഫ് ക്യാമ്പയിനിടെ മുഖ്യാകര്‍ഷണമാണ് ഗോള്‍ഡ് റാഫില്‍. ഇത് ആരംഭിച്ച കാലം മുതല്‍ തന്നെ വലിയ വിജയമായിരുന്നു. ലൈവ് ദി ഗ്ലിറ്ററിന്റെ 2022 പതിപ്പ് കൊണ്ടുവരുന്നതില്‍ ആകാംക്ഷാഭരിതരാണ്. ഇതിലൂടെ റീട്ടെയിലര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനും ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല ഓഫറുകളും വലിയ വിജയങ്ങളിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകളും നല്‍കുന്നു. ഡിജെജിയെ സംബന്ധിച്ചിടത്തോളം ഈ ക്യാമ്പയിനിലൂടെ ആഭരണ വ്യവസായത്തിന് ഉണര്‍വേകാനാണ് ലക്ഷ്യമിടുന്നത്. ഞങ്ങള്‍ ഇത് നേടാനുള്ള വഴിയിലാണ്'- ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ബോര്‍ഡ് അംഗവും ചെയര്‍പേഴ്‌സണും - മാര്‍ക്കറ്റിങ്, സ്ട്രാറ്റജിക് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്‌സ് സെക്ടര്‍ ഡിസിറ്റിസിഎം ആന്‍ഡ് എന്റിറ്റീസ് സിഇഒയുമായ ലൈല സുഹൈല്‍ പറഞ്ഞു.
നറുക്കെടുപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍
500 ദിര്‍ഹം മുടക്കി സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഒരു നറുക്കെടുപ്പ് കൂപ്പണും 500 ദിര്‍ഹത്തിന്റെ വജ്രം, പേള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ലഭിക്കും. ഓരോ നറുക്കെടുപ്പ് ടിക്കറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് ആകെ 25 കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുക, നാല് വിജയികളെ വീതം ഓരോ ഒന്നിടവിട്ട ദിവസങ്ങളിലും പ്രഖ്യാപിക്കും. 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 29 വരെയുള്ള ക്യാമ്പയിന്‍ കാലയളവില്‍ ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഭാഗ്യശാലിക്കും 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി നല്‍കുന്നു. ഡിജെജിയ്ക്ക് കീഴിലുള്ള 235 ഔട്ട്‌ലറ്റുകളില്‍ ഓഫര്‍ ലഭിക്കും.
ക്യാമ്പയിനില്‍ പങ്കാളികളാകുന്ന റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍, നറുക്കെടുപ്പ് തീയതികള്‍, സ്ഥലങ്ങള്‍ എന്നിവയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക, http://dubaicityofgold.com/
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ