അറസ്റ്റിലായ യാചകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് എട്ടുലക്ഷം രൂപ

Published : Apr 10, 2022, 03:36 PM ISTUpdated : Apr 10, 2022, 03:38 PM IST
അറസ്റ്റിലായ യാചകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് എട്ടുലക്ഷം രൂപ

Synopsis

റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്. ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്.

ദുബൈ: ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം കണ്ടെടുത്തത് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്ത്യന്‍ രൂപ) അറബ്, വിദേശ കറന്‍സികളും. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്.

ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ ആന്റി ഇന്‍ഫില്‍ട്രേറ്റേവ്‌സ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ അദീദി പറഞ്ഞു. വര്‍ഷാവര്‍ഷം യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ക്യാമ്പയിനിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു. 
 

ദുബൈ: നേന്ത്രപ്പഴം കൊണ്ടുവരുന്ന പെട്ടിയില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആഫ്രിക്കക്കാരനെ് ദുബൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. 300 ഗ്രാം ലഹരിമരുന്നാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

 35കാരനായ പ്രതിക്ക് തടവുശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ജയില്‍ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും. ദുബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ ബാഗ് പരിശോധിപ്പോഴാണ് പെട്ടിയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇത് ലഹരിമരുന്ന് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയതായിരുന്നു ഇയാള്‍. അന്വേഷണത്തില്‍, തനിക്ക് നാട്ടിലുള്ള സുഹൃത്ത് സമ്മാനമായി നല്‍കിയതാണ്  പെട്ടിയെന്നും യുഎഇയില്‍ ഈ വസ്തു നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ല എന്നുമാണ് ആഫ്രിക്കക്കാരന്‍ പറഞ്ഞത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ