Roaming Naked: ദുബൈയില്‍ റോഡിലൂടെ നഗ്നനായി നടന്ന യുവാവിനെ അറസ്റ്റ് ചെയ്‍തു

Published : Jan 21, 2022, 07:40 PM IST
Roaming Naked: ദുബൈയില്‍ റോഡിലൂടെ നഗ്നനായി നടന്ന യുവാവിനെ അറസ്റ്റ് ചെയ്‍തു

Synopsis

ജെ.ബി.ആര്‍ ഏരിയയിലൂടെ നഗ്നനായി നടന്ന യുവാവ് ഒരു ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിച്ചു. ഇയാളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

ദുബൈ: ദുബൈ നഗരത്തിലൂടെ നഗ്നനായി നടന്ന (Roaming naked) യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. വെള്ളിയാഴ്‍ചയായിരുന്നു സംഭവം. ജെ.ബി.ആര്‍ ഏരിയയിലൂടെ (JBR Area) ഒരാള്‍ വിവസ്‍ത്രനായി നടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും (Social media video) പ്രചരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‍തതായി ദുബൈ മീഡിയ ഓഫീസ് (Dubai Media Office) പിന്നീട് അറിയിക്കുകയായിരുന്നു.

ഒരു അറബ് പൗരനാണ് പൊലീസിന്റെ പിടിയിലായത്. റോഡിലൂടെ നഗ്നനായി നടന്ന ഇയാള്‍ ഒരു ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിക്കുകയും ചെയ്‍തു. പിടിയിലായ യുവാവിന് ഗുരുതരമായ മാനസിക രോഗമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
 

സാധാരണ ഗതിയില്‍ പൊതുസ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. യുഎഇ ശിക്ഷാ നിയമത്തിലെ 358-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്തെ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ പൊതു മാന്യതയ്‍ക്ക് നിരക്കാത്ത  മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തനം; സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി
എമിറേറ്റ്സ് ഡ്രോ – 50 മില്യൺ ഡോളർ സമ്മാനം ലഭിച്ചാൽ നിങ്ങളെന്ത് ചെയ്യും?