ഈ വര്‍ഷം ദുബൈയില്‍ അറസ്റ്റിലായത് 796 യാചകര്‍

By Web TeamFirst Published Sep 18, 2022, 7:18 PM IST
Highlights

മറ്റുള്ളവരുടെ സഹതാപത്തെ ചൂഷണം ചെയ്യുന്ന യാചകരുടെയും തെരുവു കച്ചവടക്കാരുടെയും എണ്ണം കുറക്കുക എന്ന ലഭ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. 

ദുബൈ: ദുബൈ പൊലീസ് ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 796 യാചകരെ. 1,287 തെരുവു കച്ചവടക്കാരും അറസ്റ്റിലായി. ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ വിഭാഗവും ദുബൈയിലെ പൊലീസ് സ്റ്റേഷനുകളും സഹകരിച്ചാണ് ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍ ആരംഭിച്ചത്.

മറ്റുള്ളവരുടെ സഹതാപത്തെ ചൂഷണം ചെയ്യുന്ന യാചകരുടെയും തെരുവു കച്ചവടക്കാരുടെയും എണ്ണം കുറക്കുക എന്ന ലഭ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. 2022ന്റെ ആദ്യ പകുതിയില്‍  11,974 റിപ്പോര്‍ട്ടുകളാണ് പൊലീസ് ഐ സേവനം വഴി ലഭിച്ചത്. ഇതില്‍ 414 റിപ്പോര്‍ട്ടുകള്‍ ഭിക്ഷാടനവുമായി ബന്ധപ്പെട്ടായിരുന്നു. 

വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് 'മുങ്ങിയാല്‍' പിടി വീഴും, ലക്ഷങ്ങള്‍ പിഴ

പതിനാറുകാരിക്ക് അശ്ലീല സന്ദേശമയച്ച ടെന്നിസ് കോച്ചിന് ദുബൈയില്‍ ശിക്ഷ

ദുബൈ: പതിനാറു വയസുകാരിക്ക് അശ്ലീല സന്ദേശം അയച്ച പ്രവാസിക്ക് ദുബൈയില്‍ 2000 ദിര്‍ഹം പിഴ. ടെന്നിസ് കോച്ചായ ഇയാള്‍ തന്റെ കീഴില്‍ പരിശീലനം നടത്തുന്ന കുട്ടിയ്ക്കാണ് മാന്യമല്ലാത്ത സന്ദേശം അയച്ചത്. ഫേസ്‍ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‍തെന്നാണ് പരാതി.

യുഎഇയില്‍ അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടിയില്‍ യുവാവ് മരിച്ചു; പ്രതികള്‍ക്ക് ശിക്ഷ

ദുബൈയിലെ ഒരു ടെന്നിസ് ക്ലബില്‍ പരിശീലനത്തിന് ചേര്‍ന്ന പെണ്‍കുട്ടി, കോച്ചിന്റെ ശല്യം കാരണം പിന്നീട് പരിശീലനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്റെ കാമുകിയാവണമെന്നായിരുന്നു പെണ്‍കുട്ടിയോട് ഇയാള്‍ അഭ്യര്‍ത്ഥിച്ചത്. തന്നെ കാണാന്‍ വരണമെന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടിയെ കാണാനായി വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തുവെന്ന് ദുബൈ ക്രിമിനല്‍ കോടതിയിലെ കേസ് രേഖകള്‍ വ്യക്തമാക്കുന്നു. ദിവസവം പത്തിലധികം മെസേജുകള്‍ ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ചിരുന്നു. അവയില്‍ ചിലവ് വോയിസ് നോട്ടുകളുമായിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ഇയാളെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തെങ്കിലും കുട്ടിയുടെ സഹോദരി വഴി ശല്യം തുടര്‍ന്നു. ഇതോടെയാണ് പരാതിപ്പെട്ടത്.

click me!