
ദുബൈ: മഹ്‌സൂസിന്റെ ഒന്നാം സമ്മാനത്തിന് ഒരിക്കല്‍ കൂടി അവകാശിയെത്തി. സെപ്തംബര്‍ 17 ശനിയാഴ്ച നടന്ന 93-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി ഭാഗ്യശാലി. ഇതിന് പുറമെ 1,218 വിജയികള്‍ ആകെ 1,710,900 ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കി.
ഈ വിജയത്തോടെ മഹ്‌സൂസിലൂടെ മള്‍ട്ടി മില്യനയര്‍ ആകുന്നവരുടെ എണ്ണം 28 ആയി. ഇതില്‍ ആറുപേര്‍ ഈ വേനല്‍ക്കാലത്ത് ജൂണിനും സെപ്തംബറിനും ഇടയിലാണ് വിജയികളായത്. ഒന്നാം സമ്മാനം നേടിയ വിജയിയുടെ വിശദ വിവരങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കും. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 41 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 24,390 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,174 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം പങ്കിട്ടെടുത്തു.
എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. കാമറൂണ്‍ സ്വദേശി ഡെനീസ്, ഫിലിപ്പീന്‍സ് സ്വദേശി ഇയാന്‍, ഇന്ത്യക്കാരനായ മുഹമ്മദ്
എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 19309589, 19311950, 19520032 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള അവസരം ഇരട്ടിക്കുകയാണ്. എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പുകളില്‍ അഞ്ച് സംഖ്യകളും യോജിച്ച് വരുന്നവരെ കാത്തിരിക്കുന്നത് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ