ഇന്‍റര്‍പോളിന്‍റെ റെഡ് നോട്ടീസ്, പിടികിട്ടാപ്പുള്ളികളായ രണ്ട് പ്രതികളെ ഫ്രാൻസിന് കൈമാറി ദുബൈ പൊലീസ്

Published : Jul 26, 2025, 03:15 PM IST
international suspects

Synopsis

ഈ രണ്ട് പേര്‍ക്കെതിരെയും ഇന്‍റര്‍പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂറോപോളിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെ ലോ എന്‍ഫോഴ്സെമെന്‍റ് ഏജന്‍സിയുടെയും ക്രിമിനല്‍ പട്ടികയില്‍പ്പെട്ടവരുമാണ് ഇവര്‍.

ദുബൈ: നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് കൊടും കുറ്റവാളികളെ ഫ്രാന്‍സ് അധികൃതര്‍ക്ക് കൈമാറി ദുബൈ പൊലീസ്. ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ്​ രണ്ടു പേരും ദുബൈ പൊലീസിന്‍റെ പിടിയാലാവുന്നത്​. തട്ടിപ്പും മയക്കുമരുന്ന് കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഈ രണ്ട് പേര്‍ക്കെതിരെയും ഇന്‍റര്‍പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂറോപോളിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെ ലോ എന്‍ഫോഴ്സെമെന്‍റ് ഏജന്‍സിയുടെയും ക്രിമിനല്‍ പട്ടികയില്‍പ്പെട്ടവരുമാണ് ഇവര്‍.

അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന്​ യുഎഇയിലെ നീതിന്യായ മന്ത്രാലയത്തിന്‍റെ അന്താരാഷ്ട്ര സഹകരണ വകുപ്പിന്​ ലഭിച്ച അറസ്റ്റ്​ വാറണ്ടുകളെ തുടർന്നാണ്​ പ്രതികളെ ദുബൈ പൊലീസ്​ പിടികൂടുന്നത്. ആഭ്യന്തര മന്ത്രാലയം, ദുബൈ ​പബ്ലിക്​ പ്രോസിക്യൂഷൻ എന്നിവരുടെ പങ്കാളിത്തത്തിൽ നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ്​ കുറ്റവാളികളെ ഫ്രാൻസിന്​ കൈമാറിയതെന്ന്​​ ദുബൈ പൊലീസ്​ പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഫ്രഞ്ച്​ സർക്കാറിന്​ ഈ വർഷം കൈമാറിയ കുറ്റവാളികളുടെ എണ്ണം 10 ആയി​. കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾക്ക്​ നേതൃത്വം നൽകൽ, ആയുധ കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന്​ കടത്ത്​ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്​ ഫ്രാൻസിന്​ കൈമാറിയ രണ്ട് ​പ്രതികൾ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം