യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

Published : Oct 26, 2022, 09:48 PM ISTUpdated : Oct 26, 2022, 09:51 PM IST
യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

Synopsis

യഥാര്‍ത്ഥത്തിലുള്ള പയറിനൊപ്പം പ്ലാസ്റ്റിക് പയറ് വര്‍ഗങ്ങളും കലര്‍ത്തി നിറച്ച  280 ബാഗുകളിലായി  5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു.

ദുബൈ: ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ദുബൈ പൊലീസ് പിടിച്ചെടുത്തത് 436 കിലോഗ്രാം ലഹരിമരുന്ന്. രഹസ്യ വിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെയാണ് ദുബൈ പൊലീസ് പിടികൂടിയത്.

യഥാര്‍ത്ഥത്തിലുള്ള പയറിനൊപ്പം പ്ലാസ്റ്റിക് പയറ് വര്‍ഗങ്ങളും കലര്‍ത്തി നിറച്ച  280 ബാഗുകളിലായി  5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു. 'ഓപ്പറേഷന്‍ ലെഗ്യൂംസ്' എന്ന് പേരിട്ട ഓപ്പറേഷനില്‍ 436 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താന്‍ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു.

ലഹരിമരുന്ന് സംഘത്തിലെ ചിലര്‍ ദുബൈയിലും മറ്റ് ചിലര്‍ വിദേശത്തും താമസിക്കുന്നവരാണ്. പയറുവര്‍ഗങ്ങളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് ഒരു ഗോഡൗണില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഈ ഗോഡൗണ്‍ പൊലീസ് റെയ്ഡില്‍ കണ്ടെത്തി. അടുത്തുള്ള രാജ്യത്തേക്ക് ലഹരിമരുന്ന് അടങ്ങുന്ന ചരക്ക് കയറ്റി അയയ്ക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

Read More - കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടികൂടി; വിമാനത്താവളത്തില്‍ സ്ത്രീകളടക്കം അറസ്റ്റില്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയിലേക്ക് വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് കഞ്ചാവ് കടത്താനുള്ള യാത്രക്കാരന്റെ ശ്രമം പരാജയപ്പെട്ടത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്.

Read More - ലഹരി ഉപയോഗിക്കാന്‍ അനുവദിച്ചു, മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ

വിമാനത്താവളത്തില്‍ വെച്ച് ഒരു യാത്രക്കാരന്റെ ലഗേജില്‍ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. നിരോധിത വസ്‍തുക്കള്‍ എന്തെങിലും ബാഗിലുണ്ടോയെന്ന് യാത്രക്കാരനോട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു അയാളുടെ മറുപടി. എന്നാല്‍ പരിശോധനയുടെ ഭാഗമായി ബാഗുകള്‍ എക്സ് റേ മെഷീനിലൂടെ കടന്നുപോയപ്പോള്‍ ചില സ്ഥലങ്ങളില്‍ അസാധാരണമായ ഘനം ദൃശ്യമായി. ഇതോടെ ബാഗുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. രണ്ട് ബാഗുകളുടെയും ഉള്‍വശത്തെ ലൈനിങിന് അകത്ത് പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തിലായിരുന്നു കഞ്ചാവ് പാക്കറ്റുകള്‍ ഒളിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്