
ദോഹ: ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന (ഇസ്തിസ്ഖ) നടത്തും. പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കും.
രാവിലെ 5.53നാണ് രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കും. രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
Read More - ഭാഗിക സൂര്യഗ്രഹണം; സൗദിയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരത്തിന് ആഹ്വാനം
വിദേശികള്‍ക്ക് സൗജന്യമായി അറബിക് ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി
ദോഹ: വിദേശികള്‍ക്ക് സൗജന്യമായി അറബി പഠിക്കാന്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി. അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്‌സ് കോഴ്‌സ്, ഹ്യൂമന്‍ ബീയിങ് ഇന്‍ ഇസ്ലാം കോഴ്‌സ്, ഖത്തര്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കോഴ്‌സ് എന്നിങ്ങനെ മൂന്ന് ഓണ്‍ലൈന്‍ കോഴ്‌സുകളാണ് തുടക്കത്തില്‍ ആരംഭിക്കുന്നത്.
2019ലെ അമീരി ഉത്തരവ് പ്രകാരം അറബി ഭാഷയുടെ സംരക്ഷണം സംബന്ധിച്ച നിയമം നമ്പര്‍ ഏഴ് അനുസരിച്ച് അറബി ഭാഷയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ അറബിക് ഫോര്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്‌സ് സെന്റര്‍ വഴി 35ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറബി പഠിക്കുന്നുണ്ട്.
Read More - ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്; അധികൃതര്‍ നല്‍കുന്ന ഉറപ്പ്
തദ്ദേശീയരല്ലാത്തവരെ അറബി പഠിപ്പിക്കുന്നതിനായി വിദഗ്ധ ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പാണ് നേതൃത്വം നല്‍കുന്നത്. അറബിക് ഓണ്‍ലൈന്‍ വഴി പഠിക്കാനുള്ള ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് കോഴ്‌സുകള്‍ തുടങ്ങുന്നത്. കോഴ്‌സുകള്‍ പ്രഖ്യാപിച്ച ശേഷം വിവിധ രാജ്യങ്ങലില്‍ നിന്നായി 600 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി ഖത്തര്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ