ട്രാഫിക് നിയമം ലംഘിക്കാതെ അഞ്ച് വർഷം; പുതിയ വാഹനം സമ്മാനമായി നൽകി ദുബൈ പൊലീസ്

By Web TeamFirst Published Aug 12, 2019, 12:45 AM IST
Highlights

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാം

ദുബൈ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചയാള്‍ക്ക് പുതിയ വാഹനം സമ്മാനമായി നല്‍കി ദുബായി പോലീസ്.  ഒരു നിയമലംഘനവും നടത്താതെ വാഹമോടിച്ചതിനാണ് സ്വദേശിയായ സൈഫിനെതേടി സമ്മാനെമെത്തിയത്.

സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ അപ്രതീക്ഷിതമായാണ് ദുബായ് പൊലീസ് സംഘം എത്തിയത്. സുവൈദിയ്ക്ക് സമ്മാനവുമായായിരുന്നു പൊലീസ് ഉപമേധാവിയുടെയും സംഗത്തിന്‍റെയും വരവ്. സുരക്ഷിതമായി വാഹനം ഓടിച്ചതിനുള്ള സമ്മാനമായി ഒരു പുത്തന്‍ കാറ്. സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പിതാവ് സമ്മാനം ഏറ്റുവാങ്ങി. അങ്ങനെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയുമാണ് ദുബായ് പൊലീസ്.

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സുവൈദിന് സമ്മാനം നല്‍കിയതെന്ന് ചീഫ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫിയൻ പറഞ്ഞു. നിയമം കൃത്യമായി പാലിക്കുന്നവരെ ഇനിയും പ്രോത്സാഹിപ്പിക്കും.

click me!