യുഎഇയില്‍ സ്വിമ്മിങ് പൂളിലെ ഡ്രെയിനില്‍ കൈ കുടുങ്ങിയ ബാലനെ പൊലീസ് രക്ഷിച്ചു

By Web TeamFirst Published Sep 17, 2020, 5:15 PM IST
Highlights

ദുബൈ പൊലീസിന്റെ മാരിടൈം റെസ്‍ക്യൂ ടീം ഉടന്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മര്‍ദം കുറയ്ക്കുന്നതിനായി പൂളിലെ വെള്ളം ഉടന്‍ തന്നെ നീക്കം ചെയ്‍തു. വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം പ്രത്യേക ഉപകരണം ഉപയോഗിച്ച് പൈപ്പിന് ചുറ്റുമുള്ള ഭാഗം തകര്‍ത്താണ് കുട്ടിയുടെ കൈ പുറത്തെടുത്തത്. 

ദുബൈ: സ്വിമ്മിങ് പൂളിലെ ഡ്രെയിന്‍ സംവിധാനത്തില്‍ കൈ കുടുങ്ങിപ്പോയ മൂന്ന് വയസുകാരന് ദുബൈ പൊലീസ് രക്ഷകരായി. ദുബായ് അല്‍-ഐന്‍ റോഡിലുള്ള ഒരു വീട്ടിലെ പൂളിലായിരുന്നു അപകടം. ഡ്രെയിനിങ് സംവിധാനത്തിന്റെ മൂടി തുറക്കാന്‍ കുട്ടിക്ക് കഴിയാതെ വന്നതോടെയാണ് കുടുങ്ങിയത്.

ദുബൈ പൊലീസിന്റെ മാരിടൈം റെസ്‍ക്യൂ ടീം ഉടന്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മര്‍ദം കുറയ്ക്കുന്നതിനായി പൂളിലെ വെള്ളം ഉടന്‍ തന്നെ നീക്കം ചെയ്‍തു. വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം പ്രത്യേക ഉപകരണം ഉപയോഗിച്ച് പൈപ്പിന് ചുറ്റുമുള്ള ഭാഗം തകര്‍ത്താണ് കുട്ടിയുടെ കൈ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം നീണ്ടു. കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനായി ആംബുലന്‍സ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

click me!