ദുബായില്‍ അമിത വേഗത്തിന് പിഴ ഒഴിവാക്കിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് പൊലീസ്

By Web TeamFirst Published Aug 1, 2019, 8:43 PM IST
Highlights

അമിത വേഗത്തിന് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പൊലീസില്‍ നിന്ന് സൗദി പൗരന് അറബിയില്‍ സന്ദേശം ലഭിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അബുദാബി: അമിത വേഗത്തിന് ദുബായ് പൊലീസ് പിഴ ഈടാക്കിയില്ലെന്ന  വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് പൊലീസ്.  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യജമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. 

അമിത വേഗത്തിന് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പൊലീസില്‍ നിന്ന് സൗദി പൗരന് അറബിയില്‍ സന്ദേശം ലഭിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ദുബായ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

10 വര്‍ഷം മുമ്പുള്ള സന്ദേശമാണിത്. ഇതില്‍ ഉള്‍പ്പെടുത്തിയ ദുബായ് പൊലീസിന്‍റെ ലോഗോയും പഴയതാണ്. ദുബായ് സന്ദര്‍ശകര്‍ക്ക് സന്തോഷം പകരാനായി മാത്രമുള്ള പദ്ധതിയുടെ ഭാഗമായിരുന്നു സന്ദേശമെന്നും ദുബായ് പൊലീസിന്‍റെ സെക്യൂരിറ്റി മീഡിയാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഇസ്സ അല്‍ ഖാസിം അറിയിച്ചു.

click me!