റോഡുകളില്‍ സ്റ്റണ്ട് ഷോ, റേസിംഗ്; ദുബൈയില്‍ 33 വാഹനങ്ങള്‍ കണ്ടുകെട്ടി

Published : Oct 11, 2022, 08:52 AM ISTUpdated : Oct 11, 2022, 09:00 AM IST
റോഡുകളില്‍ സ്റ്റണ്ട് ഷോ, റേസിംഗ്; ദുബൈയില്‍ 33 വാഹനങ്ങള്‍ കണ്ടുകെട്ടി

Synopsis

ഡ്രിഫ്റ്റിങ്, റേഡിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് മിക്ക ഡ്രൈവര്‍മാരും നടത്തിയത്. തിരക്കേറിയ റോഡുകളില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന രീതിയിലും ചിലര്‍ അശദ്ധയോടെ വാഹനമോടിച്ചെന്ന് പൊലീസ് പറഞ്ഞു.

ദുബൈ: ദുബൈയില്‍ റോഡുകളില്‍ സ്റ്റണ്ട് ഷോ ഉള്‍പ്പെടെ നടത്തിയ 33 വാഹനങ്ങള്‍ പൊലീസ് കണ്ടുകെട്ടി. ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതിനാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. 

ഡ്രിഫ്റ്റിങ്, റേഡിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് മിക്ക ഡ്രൈവര്‍മാരും നടത്തിയത്. തിരക്കേറിയ റോഡുകളില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന രീതിയിലും ചിലര്‍ അശദ്ധയോടെ വാഹനമോടിച്ചെന്ന് പൊലീസ് പറഞ്ഞു. ജീവന് ഭീഷണിയാകുന്ന രീതിയില്‍ വാഹനമോടിക്കുന്നതായി ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചെന്നും ഇതേ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തതെന്നും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 

ജബല്‍ അലി-ലെഹ്ബാബ് റോഡ്, ജുമൈറ റോഡ്, ഫസ്റ്റ് അല്‍ ഖൈര്‍ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ റോഡുകളില്‍ ട്രാഫിക്കിന്റെ എതിര്‍ ദിശയില്‍ വാഹനമോടിക്കുന്നത് പോലുള്ള ഗുരുതര നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഡ്രിഫ്റ്റിങിന്റെയും റേസിങിന്റെയും ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് പലരും അഞ്ജരാണെന്നും മേജര്‍ ജനറല്‍ മസ്‌റൂയി വ്യക്തമാക്കി. 

അമിതവേഗം, സ്ട്രീറ്റ് റേസിങ് എന്നിവക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡ്രിഫ്റ്റിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക സ്ഥലങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്രദ്ധമായി വാഹനമോടിക്കുന്നത്, ട്രാഫിക് നിയമലംഘനങ്ങള്‍ എന്നിവ വീ ആര്‍ ഓള്‍ പൊലീസ് പദ്ധതി വഴിയോ 901 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Read More - യുഎഇയില്‍ റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

അതേസമയം രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു. കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമാണ്. പകല്‍ സമയങ്ങളില്‍ മാത്രമെ അബുദാബിയിലെ ഓപ്പണ്‍ ബീച്ചുകളില്‍ നീന്താന്‍ അനുമതിയുള്ളൂ.രാത്രിയിലും പുലര്‍ച്ചെയും നീന്താന്‍ പാടില്ല. മാത്രമല്ല കുട്ടികളെ തനിച്ച് കടലില്‍ നീന്താന്‍ വിടുന്നതും അപകടകരമാണ്.

Read More: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചു; അഞ്ച് പ്രവാസികള്‍ പിടിയില്‍

കുട്ടികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കളോ മുതിര്‍ന്നവരോ കൂടെ ഉണ്ടാകണം. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, മുന്‍സിപ്പാലിറ്റി, ഗതാഗത വകുപ്പ് എന്നിവയുടെ സഹരകരണത്തോടെയാണ് ബോധവത്കരണം നടത്തുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി