
ദുബൈ: ലോകത്തിലെ ഏറ്റവും കുറവ് വൈദ്യുതി മുടക്കമുള്ള നഗരമായി ദുബൈ. വെറും ഒരു മിനിറ്റും ആറ് സെക്കന്‍ഡും മാത്രമാണ് കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത്. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇലക്ട്രിസിറ്റി കസ്റ്റമര്‍ മിനിറ്റ്സ് ലോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒരു ഉപഭോക്താവിന് 1.06 മിനിറ്റ് മാത്രമാണ് വൈദ്യുതി മുടങ്ങിയത്. ഒരു ഉപഭോക്താവിന് 1.19 മിനിറ്റ് എന്ന റെക്കോർഡാണ് ദീവ തകര്‍ത്തത്.
മുന്‍ വര്‍ഷത്തെക്കാള്‍ കുറവ് സമയം മാത്രമാണ് കഴിഞ്ഞ വര്‍ഷം വൈദ്യുതി മുടങ്ങിയത്. 2022ല്‍ ഉപഭോക്താവിന് വൈദ്യുതി മുടങ്ങിയത് 1.19 മിനിറ്റായിരുന്നു. ഈ റെക്കോര്‍ഡാണ് ദീവ മറികടന്നത്. കുറവ് വൈദ്യുതി മുടക്കത്തിന്റെ കാര്യത്തില്‍ പല വമ്പന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്പിലാണ് ദുബൈ. യൂറോപ്പില്‍ ഒരു വര്‍ഷം ശരാശരി 15 മിനിറ്റെങ്കിലും വൈദ്യുതി മുടങ്ങുന്നുണ്ടെന്നാണ് പഠനം.
700 കോടി ദിർഹം നിക്ഷേപത്തിൽ സ്മാർട്ട് ഗ്രിഡ് നടപ്പാക്കിയതിലൂടെയും നിർമിത ബുദ്ധി, ബ്ലോക്ചെയ്ൻ, ഊർജസംഭരണം, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവ ഉൾപ്പെടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെയുമാണ് ഈ നേട്ടം സാധ്യമായതെന്ന് ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
Read Also - ശാസിച്ചതിലെ വൈരാഗ്യം? മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി; പ്രതികൾ പാകിസ്ഥാനികൾ
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ ഈ ഗൾഫ് രാജ്യത്തേക്ക് പ്രവേശിക്കാമോ? വ്യക്തമാക്കി അധികൃതര്‍
മസ്കറ്റ്: ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യാത്ര ചെയ്യാമെന്നായിരുന്നു പ്രചാരണം. ഹെന്‍ലി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാകുക എന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ കാലങ്ങളിലേത് പോലെ തന്നെ ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസാ നടപടികളില്‍ മാറ്റമില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മിയെ ഉദ്ധരിച്ച് പ്രാദേശിക ന്യൂസ് പോര്‍ട്ടല്‍ 'ദി അറേബ്യൻ സ്റ്റോറീസ്' റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വരുമ്പോള്‍ ഓണ്‍ അറൈവല്‍ വിസാ സൗകര്യമുണ്ട്. കനേഡിയന്‍ റെസിഡന്സിനും ഒമാനിലേക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ പ്രവേശിക്കാനാകും. വിസ 14 ദിവസത്തേക്കാണ് ലഭിക്കുന്നതെന്നും കാലതാമസം കൂടാതെ ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കുമെന്നും മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ