Asianet News MalayalamAsianet News Malayalam

ശാസിച്ചതിലെ വൈരാഗ്യം? മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി; പ്രതികൾ പാകിസ്ഥാനികൾ

കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അനില്‍ കുമാര്‍ ശാസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം.

malayali expat murdered and dead body hidden in sharjah desert
Author
First Published Jan 23, 2024, 5:38 PM IST

ഷാര്‍ജ യുഎഇയിലെ ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്‍റ് (60 ആണ് കൊല്ലപ്പെട്ടത്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്.

ദുബൈയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ പിആര്‍ഒയാണ് അനില്‍. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ പാകിസ്ഥാന്‍ സ്വദേശികൾ. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അനില്‍ കുമാര്‍ ശാസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം.

36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍ കുമാര്‍. അന്വേഷണത്തില്‍ അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടിയെന്ന് വിവരം ലഭിക്കുകയായിരുന്നു. ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് കേസ്.  മൃതദേഹം മറവു ചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരൻ യുഎഇയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. കൊലപാതകത്തിന് സഹായിച്ച മറ്റ് രണ്ടുപേരാണ് പിടിയിലായത്. 

Read Also - ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ ഈ ഗൾഫ് രാജ്യത്തേക്ക് പ്രവേശിക്കാമോ? വ്യക്തമാക്കി അധികൃതര്‍

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്തില്‍ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 30 വയസുള്ള പാകിസ്ഥാൻ പൗരന്‍ മരണപ്പെട്ടത്. 

മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനാപകടം ഉണ്ടായതായി ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടന്‍ തന്നെ മിന അബ്‍ദുള്ള ഫയര്‍സ്റ്റേനില്‍ നിന്ന് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios