
ദുബൈ: ദുബൈയിലെ അല്‍ മക്തൂം ബ്രിഡ്‍ജില്‍ നാളെ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ച്ച് അതോറിറ്റി എമര്‍ജന്‍സി ഡ്രില്‍ സംഘടിപ്പിക്കും. ദുബൈ മീഡിയാ ഓഫീസാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിവിധ ഏജസികളുടെ പങ്കാളിത്തത്തോടെ നവംബര്‍ 27ന് പുലര്‍ച്ചെ ഒരു മണി മുതല്‍ നാല് മണി വരെയായിരിക്കും എമര്‍ജന്‍സി ഡ്രില്‍ നടക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ പൊലീസിന്റെയും റെഡ് ക്രസന്റ് അതോറിറ്റിയുടെയും ഫീല്‍ഡ് പരിശീലനം നടന്നിരുന്നു. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം ഒന്‍പത് മണി മുതല്‍ ജല്‍ഫര്‍ ടവറിന് എതിര്‍വശത്തായാണ് പരിശീലനം നടന്നത്. ഫീല്‍ഡ് പരിശീലനത്തിന്റെ ഭാഗമായി നിരവധി സേനാ വാഹനങ്ങള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇവയുമായി അകലം പാലിക്കണമെന്നും പരിശീലനത്തിന്റെ ഒരു ദൃശ്യവും പൊതുജനങ്ങള്‍ പകര്‍ത്തരുതെന്നും പൊലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതുവഴി വാഹനങ്ങളില്‍ കടന്നുപോകുന്നവര്‍ ഈ പ്രദേശത്ത് എത്തുമ്പോള്‍ വേഗത കുറയ്ക്കണമെന്നും. പൊലീസ് വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്നും പകരമുള്ള മറ്റ് വഴികള്‍ ഉപയോഗിക്കണമെന്നുമായിരുന്നു അധികൃതരുടെ അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam