205 ശതകോടി ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി

Published : Dec 09, 2022, 02:32 PM ISTUpdated : Dec 09, 2022, 03:41 PM IST
205 ശതകോടി ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി

Synopsis

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബജറ്റിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്.

ദുബൈ: 2023-25 കാലയളവിലെ ദുബൈ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 205 ബില്യണ്‍ ദിര്‍ഹമാണ് ബജറ്റില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. 2023ലെ ബജറ്റില്‍ 67.5 ശതകോടി ദിര്‍ഹം ചെലവും 69 ശതകോടി ദിര്‍ഹം വരുമാനവും 1.5 ശതകോടി ദിര്‍ഹം മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. 

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബജറ്റിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. ദുബൈയുടെ സാമ്പത്തിക സുസ്ഥിരതയെയും ഭാവി ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സമൂഹത്തെ സേവിക്കുകയും ദുബൈയ്ക്ക് ലോകത്തെ മുന്‍നിരസ്ഥനാം ഉറപ്പിക്കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരന്മാരെ സേവിക്കുക, വ്യവസായ മേഖലയെ പിന്തുണയ്ക്കുക, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മികച്ച നിലവാരമുള്ള സേവനങ്ങള്‍ നല്‍കുക എന്നിവയാണ് ദുബൈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു. 2022-24 കാലയളവിലെ ബജറ്റിലെ ആകെ ചെലവ് 181 ശതകോടി ദിര്‍ഹമായിരുന്നു. 

Read More - യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന

2023 ലേക്കുള്ള സൗദി പൊതു ബജറ്റും പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. 

Read More - അബുദാബിയില്‍ ഫ്ലൂ വാക്സിന്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കി

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. രാജ്യത്ത് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ