
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ പേരക്കുട്ടികള്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഇരട്ടക്കുട്ടികളായ റാഷിദിനും ശൈഖയ്‍ക്കുമൊപ്പം യു.കെയിലെ യോക്‍ഷെയറിലെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള ചിത്രങ്ങള്‍ ദുബൈ കിരീടാവകാശയും ദുബൈ എക്സിക്യൂട്ടീവ് കൗൺസില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്.
സ്വന്തമായി നടന്നുതുടങ്ങുന്ന പേരക്കുട്ടികള്‍ക്കൊപ്പം അവരെ കളിപ്പിച്ചും നടക്കാന്‍ കൈത്താങ്ങ് നല്‍കിയുമാണ് ചിത്രങ്ങളില്‍ ശൈഖ് മുഹമ്മദ് സമയം ചെലവഴിക്കുന്നത്. ഒരു ചിത്രത്തില്‍ നിലത്തിരിക്കുന്ന അദ്ദേഹം കുട്ടികളിലൊരാളെ കൈപിടിച്ച് നടത്തുന്നതും കാണാം. ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയില്‍ കുട്ടികള്‍ രണ്ട് പേരും സ്വെറ്ററുകളാണ് ധരിച്ചിരിക്കുന്നത്. ഇരട്ടക്കുട്ടികളെക്കുറിച്ച് ശൈഖ് മുഹമ്മദ് എഴുതിയ കവിതയും ശൈഖ് ഹംദാന്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. "റാഷിദും ശൈഖയും നിന്റെ തണലില്‍" എന്ന് തുടങ്ങുന്ന കവിതയാണ് ഇരട്ട പേരക്കുട്ടികളെക്കുറിച്ച് ശൈഖ് മുഹമ്മദ് എഴുതിയത്.
ഇന്‍സ്റ്റഗ്രാമില്‍ 1.46 കോടിയിലധികം ഫോളോവര്‍മാരുള്ള ശൈഖ് ഹംദാന്‍, പോസ്റ്റ് ചെയ്‍ത ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി മാറി. ദുബൈ ഭരണാധികാരിക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് യുഎഇയിലും പുറത്തുമുള്ള നിരവധിപ്പേര്‍ ചിത്രങ്ങളില്‍ക്ക് താഴെ കമന്റ് ചെയ്‍തിട്ടുണ്ട്. കമ്പിളിത്തൊപ്പി ധരിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ശൈഖ് മുഹമ്മദ് നില്‍ക്കുന്ന മറ്റ് ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read also: നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; യുഎഇയില്‍ പ്രവാസി വനിതക്കെതിരെ നടപടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam