
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. യുവവ്യവസായി ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍. വിവാഹിതയാവുന്ന വിവരം നേരത്തെ തന്നെ ദുബൈ ഭരണാധികാരിയുടെ മകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന വിവാഹ സത്കാര ചടങ്ങുകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാ, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈയുടെ ഒന്നാം ഡെപ്യൂട്ടിഭരണാധികാരിയുമായ ശൈഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബൈയുടെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ശൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികള്‍ നിറ സാന്നിദ്ധ്യമാണ്. അതേസമയം ശൈഖ മാനയാവട്ടെ ദുബൈയിലെ അറിയപ്പെടുന്ന സംരംഭകനും വ്യവസായിയുമാണ്. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക രംഗങ്ങളിലാണ് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ