ദുബായില്‍ നിന്നും ഷാര്‍ജയിലേക്ക് ഫെറി സര്‍വീസ് ആരംഭിച്ചു

By Web TeamFirst Published Jul 29, 2019, 12:14 AM IST
Highlights

ദുബായില്‍ നിന്നും ഷാര്‍ജയിലേക്ക് ഫെറി സര്‍വീസ് ആരംഭിച്ചു. ദിവസവും 42 സര്‍വീസുകള്‍ നടത്തുമെന്ന് ആര്‍ടിഎ അറിയിച്ചു. ഫെറി സര്‍വീസ് യാഥാര്‍തഥ്യമാകുന്നതോടെ ദുബായ്-ഷാര്‍ജ ഗതാഗതകുരുക്കിന് ആശ്വാസമാകും.

ദുബായ്: ദുബായില്‍ നിന്നും ഷാര്‍ജയിലേക്ക് ഫെറി സര്‍വീസ് ആരംഭിച്ചു. ദിവസവും 42 സര്‍വീസുകള്‍ നടത്തുമെന്ന് ആര്‍ടിഎ അറിയിച്ചു. ഫെറി സര്‍വീസ് യാഥാര്‍തഥ്യമാകുന്നതോടെ ദുബായ്-ഷാര്‍ജ ഗതാഗതകുരുക്കിന് ആശ്വാസമാകും.

35 മിനുട്ടാണ് യാത്രാസമയം. ഒരു യാത്രയില്‍ 125 പേര്‍ക്ക് ഇരുന്ന് പോകാനുള്ള സൗകര്യമുണ്ട്. സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാനിരക്ക്. ദുബായിലെ അല്‍ ഗുബൈബ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്‌റ്റേഷനിലേക്കായിരിക്കും യാത്ര. പുലര്‍ച്ചെ അഞ്ച് മണിക്ക് ഷാര്‍ജയില്‍ നിന്നും 5.15 ന് ദുബായില്‍ നിന്നും സര്‍വീസ് തുടങ്ങും. കാലത്തും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും.

ഷാര്‍ജ സ്‌റ്റേഷനില്‍ ഫെറി യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ദുബായിക്കും ഷാര്‍ജക്കും ഇടയിലെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ പുതിയ ഫെറി സര്‍വീസ് കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ഗുബൈബയിലെത്തിയാല്‍ പെട്ടെന്ന് തന്നെ ദുബായ് മെട്രോയില്‍ കയറാനും സൗകര്യമുണ്ടെന്ന് ആര്‍ടിഎ അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു യാത്ര സൗജന്യമാണ്. 

click me!