സൗദിയില്‍ 17-കാരി ആത്മഹത്യ ചെയ്തു; പബ്ജി കാരണമെന്ന് മാതാപിതാക്കള്‍

By Web TeamFirst Published Jul 28, 2019, 10:46 PM IST
Highlights

അമിതമായ പബ്ജി കളിയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. 

റിയാദ്: സൗദിയില്‍ 17-കാരി ആത്മഹത്യ ചെയ്ത സംഭവം പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റിയിലാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ പബ്ജി കളിയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. 

പെണ്‍കുട്ടിയുടെ ഇളയസഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കള്‍ അമിതമായി പബ്ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ തത്പരരായ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

click me!