ദുബായിൽ സ്മാർട്ട് ക്യാമറകൾ വഴി ഒരു മാസത്തിനിടെ കണ്ടെത്തിയത് 27,756 നിയമലംഘനങ്ങൾ; നിരീക്ഷണം ശക്തമാക്കാൻ പൊലീസ്

Published : Nov 14, 2026, 04:04 PM IST
dubai cctv

Synopsis

ഒക്ടോബറിൽ മാത്രം ദുബായിൽ സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളിലൂടെ 27,756 നിയമലംഘനങ്ങൾ പിടികൂടി. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവയാണ് എ ഐ ക്യാമറകൾ പ്രധാനമായും കണ്ടെത്തിയത്. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

ദുബായ്: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ഏർപ്പെടുത്തിയ സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളിലൂടെ ഒക്ടോബറിൽ മാത്രം ദുബായിൽ 27,756 നിയമലംഘനങ്ങൾ പിടികൂടിയതായി ദുബായ് പൊലീസ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ശ്രദ്ധ തെറ്റുന്ന രീതിയിൽ വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് എ ഐ ക്യാമറകൾ പ്രധാനമായും കണ്ടെത്തിയത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉൾറോഡുകളിലും പ്രധാന ഹൈവേകളിലും കൂടുതൽ സ്മാർട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ദുബായ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സാധാരണ ട്രാഫിക് പരിശോധനകളിലൂടെ കണ്ടെത്താൻ പ്രയാസമുള്ള നിയമലംഘനങ്ങൾ പോലും കൃത്യതയോടെ രേഖപ്പെടുത്താൻ ഈ ആധുനിക സംവിധാനങ്ങൾക്ക് സാധിക്കുമെന്ന് ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലെം ബിൻ സുവൈദാൻ വ്യക്തമാക്കി.മൊബൈൽ ഉപയോഗിച്ചാൽ 800 ദിർഹം പിഴവാഹനമോടിക്കുമ്പോൾ ഫോൺ വിളിക്കുന്നതും, മെസ്സേജുകൾ അയക്കുന്നതും, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ഡ്രൈവർമാരുടെ ശ്രദ്ധ പതറാൻ കാരണമാകുന്നു. ഏതാനും സെക്കൻഡുകൾ ശ്രദ്ധ മാറുന്നത് പോലും വലിയ അപകടങ്ങൾക്കും കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകാനും ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മൊബൈൽ ഫോൺ ഉപയോഗം അല്ലെങ്കിൽ ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിംഗിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 700 ദിർഹം പിഴ ലഭിക്കും. ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുകയും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് നിരീക്ഷണം ശക്തമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു.

നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. യാത്ര തിരിക്കുന്നതിന് മുൻപ് വാഹനത്തിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സീലിങ് ലൈറ്റുകളുടെ മറവിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; കുവൈത്തിൽ 5.65 കിലോ കഞ്ചാവ് പിടികൂടി
യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു