
ദുബൈ: ദുബൈ തീരത്ത് പുതിയ ആഢംബര ദ്വീപ് നിര്‍മ്മിക്കുന്നു. നായാ ഐലന്‍ഡ് ദുബൈ എന്ന് പേര് നല്‍കിയിരിക്കുന്ന ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്ഫ്രണ്ട് താമസസ്ഥലങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് എന്നീ സൗകര്യങ്ങളും ഉണ്ടാകും. ഈ ദ്വീപിന്‍റെ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുകയാണ്.
ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2029ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ് അൽ അറബിന് സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. നഗരത്തിലെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ദ്വീപ് എന്നതും പ്രത്യേകതയാണ്. ശമൽ ഹോൾഡിങ് എന്ന നിക്ഷേപ സ്ഥാപനമാണ് ഷെവൽ ബ്ലാങ്കുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ദ്വീപിലെ ഷെവൽ ബ്ലാങ്ക് മേയ്സൻ ഹോട്ടലിൽ 30സ്യൂട്ടുകളും 40സ്വകാര്യ പൂൾ വില്ലകളുമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ