പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 07, 2025, 03:57 PM ISTUpdated : Aug 07, 2025, 03:58 PM IST
malayali expatriate died

Synopsis

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പിതാവ്: അബൂബക്കർ, മാതാവ്: അയിഷ (പരേത), ഭാര്യ: സമീറ, മക്കൾ: ഫഹ്മാൻ, ആയിഷ ഫിസ. റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്, അബ്ദുറഹ്മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചോളത്തിനിടയിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച് കടത്ത്, രണ്ട് രാജ്യങ്ങളുടെ സംയുക്ത നീക്കം, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വലയിൽ
50 ലക്ഷം കുരുന്നുകൾക്ക് പുതുജീവൻ; യുഎഇയുടെ പുതിയ റമദാൻ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്