
ദുബൈ: ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി അറിയിച്ചു. 'സാംസ്കാരിക വിസ' എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം 2019ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പ്രഖ്യാച്ചത്. പ്രതിഭാസമ്പന്നമായ സർഗ്ഗാത്മകതയുടെ കേന്ദ്രമാക്കി ദുബൈയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാർ, കലാകാരന്മാർ എന്നിവരുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയിൽ ദുബൈയുടെ സാംസ്കാരികവും, സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയർത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. മികച്ച അറബ്, അന്തർദ്ദേശീയ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി.
46 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് 261 സാംസ്കാരിക വിസാ അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മൊത്തം 120 അപേക്ഷകർ മാനദണ്ഡങ്ങൾ പാലിച്ചു. ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അധികൃതര്‍ നിര്‍ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പ്രധാന മാനദണ്ഡങ്ങളും പാലിക്കുന്ന അപേക്ഷകളാണ് സ്വീകരിക്കുന്നത്. സ്‍പോൺസർ ഇല്ലാതെ വിസാ ഉടമകൾക്ക് തന്നെ ഇവ പുതുക്കാനും സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam