ദുബായില്‍ ട്രാഫിക് ഫൈനുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു

By Web TeamFirst Published Aug 30, 2020, 10:33 PM IST
Highlights

ഒരു വര്‍ഷം വരെ പിന്നീട് നിയമ ലംഘനങ്ങള്‍ നടത്താതെ, ആദ്യം ലഭിച്ച ഫൈനില്‍ 100 ശതമാനം വരെ ഇളവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ പദ്ധതി പിന്‍വലിച്ചതായും ഇനി മുഴുവന്‍ പിഴത്തുകയും അടയ്ക്കേണ്ടി വരുമെന്നും ഒരു അന്വേഷണത്തിന് മറുപടിയായി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

ദുബായ്: ട്രാഫിക് ഫൈനുകള്‍ക്ക് നേരത്തെ ദുബായ് പൊലീസ് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു.  ഒരിക്കല്‍ നിയമലംഘനത്തിന് പിഴ ലഭിച്ചയാള്‍ പിന്നീട് നിശ്ചിതകാലം നിയമലംഘനങ്ങളൊന്നും നടത്താതിരുന്നാല്‍ പിഴയില്‍ ഇളവ് നല്‍കിയിരുന്ന പദ്ധതിയാണ് പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇത്തരമൊരു പദ്ധതി ദുബായ് പൊലീസ് തുടങ്ങിയത്. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരില്‍ ഇത് ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനവും വന്നു.

ഒരു വര്‍ഷം വരെ പിന്നീട് നിയമ ലംഘനങ്ങള്‍ നടത്താതെ, ആദ്യം ലഭിച്ച ഫൈനില്‍ 100 ശതമാനം വരെ ഇളവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ പദ്ധതി പിന്‍വലിച്ചതായും ഇനി മുഴുവന്‍ പിഴത്തുകയും അടയ്ക്കേണ്ടി വരുമെന്നും ഒരു അന്വേഷണത്തിന് മറുപടിയായി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചോടെ തന്നെ ഇളവുകള്‍ അവസാനിച്ചതായി കാണിച്ച് ദുബായ് പൊലീസ് കോള്‍ സെന്ററില്‍ നിന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു. 

നേരത്തെ കൊവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ ദേശീയ ശുചീകരണ പദ്ധതിയുടെ സമയത്ത് പിഴകളടയ്‍ക്കാതെ തന്നെ വാഹന രജിസ്‍ട്രേഷന്‍ പുതുക്കാനുള്ള അനുമതി നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ അവസാനിച്ച് ദുബായ് സാധാരണ നിലയിലേക്ക് മടങ്ങിയതോടെ മുഴുവന്‍ പിഴത്തുകയും അടയ്ക്കാതെ രജിസ്‍ട്രേഷന്‍ പുതുക്കാനാവില്ല.
 

click me!