
ദുബൈ: ഈ വര്‍ഷം ആദ്യ പാദത്തില്‍ ദുബൈയിലെത്തിയത് 39.7 ലക്ഷം സന്ദര്‍ശകര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.7 ലക്ഷം സന്ദര്‍ശകരാണ് ദുബൈ സന്ദര്‍ശിച്ചത്. 214 ശതമാനം വളര്‍ച്ചയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ദുബൈ എക്കണോമി ആന്‍ഡ് ടൂറിസം (ഡിഇറ്റി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊവിഡിന് ശേഷം ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണമാണിത്.
ദുബൈ വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കുന്നു; കേരളത്തിലേക്കുള്ള സര്‍വീസുകളിലടക്കം മാറ്റം
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഹോട്ടല്‍ ഒക്യുപന്‍സി നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താനും ദുബൈയ്ക്ക് സാധിച്ചു. ദുബൈയില്‍ ഹോട്ടല്‍ ഒക്യൂപന്‍സി നിരക്ക് 82 ശതമാനമായിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടുനിന്ന ദുബൈ എക്‌സ്‌പോ 2.4 കോടി പ്രാദേശിക, വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദുബൈയില്‍ ടൂറിസം മേഖലയുടെ ശക്തിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam