ലൈംഗിക ബന്ധം ചിത്രീകരിച്ച് മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി; യുഎഇയില്‍ പ്രവാസി യുവതിക്ക് ശിക്ഷ

By Web TeamFirst Published Jan 29, 2020, 11:16 AM IST
Highlights

തൊഴില്‍ രഹിതയായ മൊറോക്കന്‍ യുവതിയാണ് അറസ്റ്റിലായത്. ബഹ്റൈനില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 39 വയസുകാരനെയാണ് യുവതി ബ്ലാക് മെയില്‍ ചെയ്തത്. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് ഫോണിലൂടെയായിരുന്നു ഭീഷണി.

ദുബായ്: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച്  ബ്ലാക് മെയില്‍ ചെയ്ത യുവതിക്ക് ദുബായ് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം ബഹ്റൈന്‍ ദിനാര്‍ (3.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ആവശ്യപ്പെട്ടായിരുന്നു 22 വയസുകാരി ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്. ഇതിനുവേണ്ടി ഇവര്‍ രഹസ്യമായി വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

തൊഴില്‍ രഹിതയായ മൊറോക്കന്‍ യുവതിയാണ് അറസ്റ്റിലായത്. ബഹ്റൈനില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 39 വയസുകാരനെയാണ് യുവതി ബ്ലാക് മെയില്‍ ചെയ്തത്. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് ഫോണിലൂടെയായിരുന്നു ഭീഷണി.  ഒക്ടോബര്‍ 11ന് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനും രണ്ടാഴ്ച മുന്‍പാണ് ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റ് വഴി താന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. 

താന്‍ യുഎഇയിലാണ് താമസിക്കുന്നതെന്നും ഒക്ടോബര്‍ ആറിന് ബഹ്റൈനില്‍ വരുമെന്നും യുവതി പറഞ്ഞു. പിന്നീട് ബഹ്റൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് താന്‍ താമസിക്കുന്നതെന്ന് അറിയിച്ചു. ചില വീഡിയോ ദൃശ്യങ്ങള്‍ വാട്സ്ആപില്‍ അയച്ചുനല്‍കിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് പരാതിക്കാരന്‍ യവതിയുടെ അപ്പാര്‍ട്ട്മെന്റിലെത്തുകയും അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

 അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ രഹസ്യമായി പകര്‍ത്തിയ ഒരു നഗ്നചിത്രം ഒക്ടോബര്‍ 11ന് യുവതി ഇയാളുടെ വാട്സ്‍ആപ് നമ്പറിലേക്ക് അയച്ചുകൊടുത്തു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് മുഴുവന്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. രണ്ട് ലക്ഷം ബഹ്റൈന്‍ ദിനാര്‍ നല്‍കിയില്ലെങ്കില്‍ ഇവ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

 പരാതിക്കാരന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നതിനാല്‍ അത് മുതലെടുത്തായിരുന്നു യുവതിയുടെ ഭീഷണി. ഇയാള്‍ ബഹ്റൈന്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ 24ന് യുവതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചത്. 15 ദിവസത്തിനകം യുവതിക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കും.

click me!