
റിയാദ്: ശൈത്യം കടുത്തതോടെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു. 13 മുതൽ 16ാം തീയതി വരെയാണ് അവധി. മറ്റു ക്ലാസുകൾ സാധാരണ പോലെ പ്രവർത്തിക്കും. നഗരത്തിലെ മറ്റ് സ്വകാര്യ ഇൻറർനാഷനൽ സ്കൂളുകളിൽ പലതും സമാനമായ രീതിയിൽ അവധി നൽകിയിട്ടുണ്ട്.
റിയാദ് ഉൾപ്പെടുന്ന സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി ശൈത്യം ശക്തമായ നിലയിൽ തുടരുകയാണ്. ഒരാഴ്ച നീണ്ടുനിന്നേക്കും എന്ന കരുതലിലാണ് കൊച്ചകുട്ടികൾക്ക് സ്കൂളുകൾ അവധി നൽകിയിരിക്കുന്നത്. അതേസമയം രാജ്യത്തിെൻറ മറ്റ് പല മേഖലകളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. തബൂക്ക്, അൽജൗഫ്, ഹായിൽ, മദീനയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഞ്ഞുറയുന്ന തണുപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam