കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും; ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

Published : Jul 19, 2024, 01:09 PM IST
കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും; ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

Synopsis

വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. (പ്രതീകാത്മക ചിത്രം)

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കാനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാലിക്കണമെന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്‍റ് അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ സ​ഹാ​യ​ത്തി​ന് എ​മ​ർ​ജ​ൻ​സി (112) ന​മ്പ​റി​ൽ വി​ളി​ക്കാം.

Read Also -  രണ്ട് കോടി ഔൺസ് വരെ, വൻ സ്വര്‍ണശേഖരം കണ്ടെത്തി; വെളിപ്പെടുത്തൽ, വാനോളം പ്രതീക്ഷ സൗദിയിലെ തൊഴിലവസരങ്ങളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ