പ്രകമ്പനം അനുഭവപ്പെട്ടു, ദിവസങ്ങൾക്കിടെ രണ്ടാം തവണയും യുഎഇയിൽ ഭൂചലനം

Published : Aug 08, 2025, 12:03 PM IST
earthquake

Synopsis

റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 

അബുദാബി: യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഖോര്‍ഫക്കാനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാത്രി 8.35ന് ഉണ്ടായ ഭൂചലനത്തിലും പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രാഫിക് പരിശോധന കർശനം, ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു
റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്