25 വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം, കോഴിക്കോട് സ്വദേശി സൗദിയിൽ നിര്യാതനായി

Published : Aug 08, 2025, 10:44 AM IST
kozhikode native died

Synopsis

25 വർഷത്തിലേറെയായി ജുബൈലിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളിയാണ് മരിച്ചത്. 

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയിൽ സ്വദേശി അബ്ദുറഊഫ്‌ ചീരുൻകണ്ടിയിൽ (48) ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷത്തിലേറെയായി ജുബൈലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവർത്തകനാണ്. 

കോഴിക്കോട് കിനാലൂർ സ്വദേശിനി സജ്‌ന റഊഫ് ആണ് ഭാര്യ. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ട്. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രാഫിക് പരിശോധന കർശനം, ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു
റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്