
റിയാദ്: ഉംറ അനുമതിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ 'ഇഅ്തമര്‍ന'യില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ചില ഉപയോക്താക്കള്‍ക്ക് ഇഅ്തര്‍മനാ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ നിലവിലെ ആപ്ലിക്കേഷന്‍ ഡിലിറ്റ് ചെയ്തു വീണ്ടും ഡൗണ്‍ലോഡ് ചെയ്യുകയോ വേണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍
വീണ്ടും പ്രശ്‌നം നിലനില്‍ക്കുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനായി ഉപഭോക്താക്കള്‍ അവരുടെ സ്വകാര്യവിവരങ്ങള്‍ പ്രത്യേക സന്ദേശങ്ങളിലൂടെ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണിത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പേ തന്നെ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കും മദീന റൗദയിലെ നിസ്‌കാരത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം വഴി ഉംറക്ക് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിമാനത്താവളത്തില്‍ മരിച്ചു
ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവെ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam