യുഎഇയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍

Published : Dec 07, 2019, 04:13 PM IST
യുഎഇയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍

Synopsis

10 മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 11 മണിക്ക് കുവൈത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. 

ഷാര്‍ജ: യുഎഇയില്‍ 15 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍. ഇന്ത്യക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

10 മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 11 മണിക്ക് കുവൈത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെ അല്‍ ഗര്‍ബ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മരണകാരണം കണ്ടെത്താനായി ഇവരെ ചോദ്യം ചെയ്യും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി
ജീവനക്കാർക്ക് കോളടിച്ചു, ക്രിസ്മസ് ആഘോഷമാക്കാൻ യുഎഇ സ്വകാര്യ മേഖലയിൽ അവധി