
റിയാദ്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്ഷ്യനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ യുവതിയെ പ്രതി ഉപദ്രവിക്കുന്നതിൻറെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യൽ അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഈജിപ്ഷ്യന് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് നിയമ വിദഗ്ധൻ മുഹമ്മദ് അൽവുഹൈബി പറഞ്ഞു. ലൈംഗിക അർഥങ്ങളോടെയുള്ള ഏതൊരു ആംഗ്യവും ലൈംഗിക പീഡനമായി പീഡന വിരുദ്ധ നിയമം നിര്വചിക്കുന്നു. ലൈംഗിക ഉപദ്രവത്തിന് വിധേയായ യുവതിക്ക് 18 വയസ് തികഞ്ഞിട്ടില്ലെങ്കിൽ പ്രതിക്ക് അഞ്ചു വർഷം വരെ തടവും മൂന്നു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.
തൊഴിൽ സ്ഥലം, വിദ്യാഭ്യാസ സ്ഥാപനം, അഭയകേന്ദ്രം, പരിചരണ കേന്ദ്രം എന്നിവിടങ്ങളിൽ വെച്ചുള്ള പീഡനം, കുട്ടികൾക്കെതിരായ പീഡനം, വികലാംഗർക്കെതിരായ പീഡനം, അബോധാവസ്ഥയിലുള്ള പീഡനം, ഉറങ്ങിക്കിടക്കുമ്പോഴുള്ള പീഡനം, പ്രതിസന്ധികൾക്കോ പ്രകൃതി ദുരന്തങ്ങൾക്കോ അപകടങ്ങൾക്കോ ഇടയിലുള്ള പീഡനം, കുറ്റകൃത്യം ആവര്ത്തിക്കൽ, തങ്ങളുടെ അധികാരത്തിനു കീഴിലുള്ളവർക്കെതിരായ പീഡനം എന്നീ സാഹചര്യങ്ങളിൽ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും മൂന്നു ലക്ഷം റിയാൽ വരെ പിഴയുമാണ് പീഡന വിരുദ്ധ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.
Read Also - പെണ്‍മക്കളെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ഒരാഴ്ച മുമ്പ് നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: ഒരാഴ്ച മുമ്പ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വേങ്ങര കൂരിയാട് സ്വദേശി മേലേവീട്ടിൽ അബ്ദുനാസർ (55) ആണ് മരിച്ചത്. ജിദ്ദ റുവൈസില്‍ താമസിച്ചിരുന്ന ഇദ്ദേഹം തനിമ കലാസാംസ്കാരിക വേദി ജിദ്ദ ഘടകം സജീവ പ്രവർത്തകനാണ്. രാവിലെ നെഞ്ചുവേദനയെ തുടർന്ന് സമീപത്തെ ആശുപത്രയിലെത്തിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങുമ്പോഴാണ് അന്ത്യം. മകൻ അനസ് ജിദ്ദയിലുണ്ട്. ഭാര്യ: റഫീഖ. മക്കൾ നൂഹ, സജദ, അബ്ദുല്ല, അനസ്, അദ്നാൻ, മിസ്ബ, രിദാൻസ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ